കടം വാങ്ങിയ പണം തിരികെ നൽകയില്ല; ഭാര്യയെ ബലാത്സംഗം ചെയ്ത പലിശക്കാരൻ പിടിയിൽ

പുനെ-കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന് ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. പൂനെയിലെ ഹദാസ്പുരില്‍ പണം പലിശയ്ക്കു കൊടുക്കുന്ന 47കാരനാണ് പിടിയിലായത്.

യുവതിയുടെ ഭര്‍ത്താവ് ഇയാളില്‍നിന്നു പണം പലിശയ്ക്കു വാങ്ങിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരിച്ചടയ്ക്കാതായപ്പോള്‍ ഇയാള്‍ ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു.  ഇതു മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഫെബ്രുവരിയിലായിരുന്നു സംഭവം . പ്രതിയെ  അറസ്റ്റ് ചെയ്തതായും മറ്റ് അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Latest News