വന്ദേ ഭാരത് എക്‌സ്പ്രസിന് രക്ഷയില്ല, വീണ്ടും ട്രെയിനിന് നേരെ കല്ലേറ്

ഭോപ്പാല്‍ - വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറ് തുടര്‍ക്കഥയാകുന്നു. വന്ദേ ഭാരത് സര്‍വ്വീസ് തുടങ്ങിയത് മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിനിന് നേരെ കല്ലേറ് നടക്കുന്നുണ്ട്.  ഇത്തവണ ഭോപ്പാലില്‍ നിന്ന് ദല്‍ഹി നിസാമുദ്ദീന്‍ സ്റ്റേഷനിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ് വീണ്ടും കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ  ഗ്ലാസ് തകര്‍ന്നു. ആഗ്ര റെയില്‍വേ ഡിവിഷന് കീഴിലുള്ള മാനിയ ജാജൌ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് കല്ലേറ് നടന്നത്.  സി 7 കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. യാത്രാക്കര്‍ക്ക് പരിക്കില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

Latest News