Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രിയെ അശ്ലീല ഫോൺ വഴി കുരുക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ

ന്യൂദൽഹി- കേന്ദ്രമന്ത്രിയെ അശ്ലീല ലൈംഗിക വീഡിയോയിൽ കുടുക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. രാജസ്ഥാൻ സ്വദേശികളെയാണ് പോലീസ് പിടികൂടിയത്. ജൂണിൽ മന്ത്രിക്ക് വാട്ട്സ്ആപ്പിൽ ഒരു വീഡിയോ കോൾ വന്നിരുന്നുവെന്നും അത് എടുത്ത നിമിഷം തന്നെ ഒരു പോൺ വീഡിയോ പ്ലേ ചെയ്യാൻ തുടങ്ങിയെന്നും പോലീസ് പറഞ്ഞു. മന്ത്രി ഉടൻ തന്നെ ഫോൺ വിച്ഛേദിക്കുകയും ചെയ്തു. എന്നാൽ മന്ത്രിയുടെ സെക്‌സ് വീഡിയോ ചാറ്റ് സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഒരാൾ മന്ത്രിയെ ഫോൺ ചെയ്തു. മന്ത്രി വിവരം പോലീസിൽ അറിയിക്കുകയും പ്രതികളായ മുഹമ്മദ് വക്കീലിനെയും മുഹമ്മദ് സാഹിബിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തുന്ന ദൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് തട്ടിപ്പിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News