Sorry, you need to enable JavaScript to visit this website.

ചീറിപ്പാഞ്ഞ ബൈക്കിടിച്ച് ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ - റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് അവസാനവർഷ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമല കോളജിനു മുന്നിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല. ബികോം അവസാന വർഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ നമിതയാണ് മരിച്ചത്. 
 നമിതയുടെ കൂടെയുണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയിൽ എം.ഡി ജയരാജന്റെ മകൾ അനുശ്രീ രാജിനും പരുക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആൺസൺ റോയിക്കും സാരമായി പരുക്കേറ്റു. ഇവരെ മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളെ ഇടിച്ച ബൈക്ക് കോളജിനു സമീപം അമിതവേഗത്തിൽ റോന്തു ചുറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അപകടസമയത്ത് ബസ്റ്റോപ്പിലും മറ്റും നിരവധി വിദ്യാർത്ഥികൾ അടക്കം ഉണ്ടായിരുന്നു.
 

Latest News