കോഴിക്കോട്- പേരാമ്പ്ര അരീക്കുളത്ത് എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരായാട് എസ്. വിഷ്ണുവിനാണ് വെട്ടേറ്റത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ബൈക്കിലെത്തി ആക്രമിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇവിടെ നേരത്തെ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കന്നുണ്ട്. സംഘര്‍ഷമൊഴിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.