Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്ത ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി - വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിന് സമീപത്തെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാൽ താഴത്തൂർ പാടിയേരി കോളനിയിലെ മുകുന്ദ(13)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
 ബത്തേരി സെന്റ് മേരിസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയും പാടിയേരി നാലുസെന്റ് കോളനിയിലെ ചിത്ര-കുമാർ ദമ്പതികളുടെ മകനുമാണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
 

Latest News