ലോഡ്ജില്‍ അനാശാസ്യം; മൂന്നുപേര്‍ പിടിയില്‍

ആലുവ- ലോഡ്ജില്‍ പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്നു പേര്‍ പിടിയില്‍. ആലുവ പെരിയാര്‍ ലൈന്‍ കരുവേലി വീട്ടില്‍ വര്‍ഗീസ് (ബാബു- 73), നോര്‍ത്ത് പറവൂര്‍ പൂയ്യപ്പള്ളി ചിറ്റാട്ടുകര തത്തപ്പിള്ളി വീട്ടില്‍ യദുകൃഷ്ണന്‍ (25), ഒരു യുവതി എന്നിവരാണ് ആലുവ പോലീസിന്റെ  പിടിയിലായത്. 

ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള അമ്പിളി ലോഡ്ജിലാണ് പരിശോധന നടത്തിയത്. ലോഡ്ജിന്റെ ഉടമയാണ് വര്‍ഗീസ്. ലോഡ്ജില്‍ ഉടമയുടെ സമ്മതത്തോടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ലോഡ്ജ് പൂട്ടി സീല്‍ ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് യദുകൃഷ്ണന്‍

Latest News