Sorry, you need to enable JavaScript to visit this website.

അഭിമന്യു കൊലപാതകം: തലശ്ശേരിയിൽ  പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ 

തലശ്ശേരി - എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ തലശ്ശേരിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ തലശ്ശേരി ചാലിൽ ഗാർഡൻസ് റോഡിലെ സെയ്ൻ വീട്ടിൽ ഷാനവാസാ(37)ണ് പിടിയിലായത.് അഭിമന്യു കേസ് അന്വേഷണം നടത്തുന്ന എറണാകുളത്ത് നിന്നെത്തിയ പോലീസ് സംഘമാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തത്.തലശ്ശേരി പോലീസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ എറണാകുളത്തേക്ക് കൊണ്ടുപോയി.
കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ട് പങ്കാളിയായ ആലുവ ചുണങ്ങാംവേലി ആദിലിനെ(20)കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതി നൽകിയ വിവരത്തെ തുടർന്നാണ് തലശ്ശേരി സ്വദേശിയായ ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മഹാരാജാസ് കോളേജിൽ നിന്ന് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി കണ്ണൂർ ജില്ലയിലെത്തിയതായും ഇയാൾക്ക് വേണ്ട സഹായങ്ങൾ നൽകിയത് ഷാനവാസാണെന്നും വിവരമുണ്ട്. നേരത്തെയും രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ ഷാനവാസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ട് ഇതേ വരെ 90 പേർ പോലീസ് കസ്റ്റഡിയിലുണ്ട്.


 

Latest News