കേരള മണ്‍സൂണ്‍ ബംപര്‍ സമ്മാനമായ  പത്തുകോടി പാലക്കാട്ട് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം-മണ്‍സൂണ്‍ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. എംബി 200261 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എംഎ 475211, എംസി 271281, എംഡി 348108, എംഇ 625250 നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹരായത്. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 27 ലക്ഷം മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റുകളായിരുന്നു ഇത്തവണ ലോട്ടറി വകപ്പ് അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് പോയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ തവണയും 10 കോടിയായിരുന്നു മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു.

Latest News