കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത്; റെയില്‍വെ  മന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചെന്ന് കെ സുരേന്ദ്രന്‍

ന്യൂദല്‍ഹി-കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിച്ച് റെയില്‍വേ മന്ത്രാലയം ഉറപ്പ് നല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ദല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന് രണ്ടാമത് വന്ദേ ഭാരത് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്കായിരിക്കും സര്‍വീസ്. അതേസമയം, സില്‍വര്‍ലൈന്‍ ഒരു അടഞ്ഞ അധ്യായമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്താകമാനം ഓടുന്ന 23 വന്ദേഭാരത് എക്സ്പ്രസുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനം കേരളത്തിലോടുന്ന തീവണ്ടിക്കാണ്. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് സര്‍വീസിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കു പോകുന്ന സര്‍വീസാണ് രണ്ടാംസ്ഥാനത്ത്.

Latest News