Sorry, you need to enable JavaScript to visit this website.

വിദ്വേഷ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് പ്രവർത്തകനെ പാർട്ടി പുറത്താക്കി

കാസർക്കോട്- മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പാർട്ടി നടപടി. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയ മുദ്രാവാക്യത്തിൽനിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിലാണ് മുദ്രാവാക്യം വിളിച്ചതെന്നും ഇത് മാപ്പർഹിക്കാത്ത തെറ്റായതിനാൽ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നും പി.കെ ഫിറോസ് വ്യക്തമാക്കി. 
കാഞ്ഞങ്ങാട് സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് പേർ പങ്കെടുത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് പ്രകോപനവും വർഗ്ഗീയ വിദ്വേഷം നിറഞ്ഞതുമായ മുദ്രാവാക്യം ഉയർന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഐ ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.
 

Latest News