Sorry, you need to enable JavaScript to visit this website.

ന്യുനമര്‍ദ്ദം ശക്തമായി,  കേരളത്തില്‍ മഴ തുടരും 

കൊച്ചി- ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു വരുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ സീസണിലെ ആദ്യ മണ്‍സൂണ്‍ ഡിപ്രെഷനായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് ഒഡിഷ - ആന്ധ്രാ തീത്തേക്ക് നീങ്ങും.കേരളത്തില്‍ ഇന്നും നാളെയും ഇടവേളകളോട് കൂടിയ മഴ തുടരാന്‍ സാധ്യത. എങ്കിലും മഴയുടെ ശക്തിയില്‍ കുറവ് ഉണ്ടാകും. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇടവിട്ട് ശക്തമായ മഴ / കാറ്റ് തുടരാന്‍ സാധ്യത.ഇടവിട്ടുള്ള ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Latest News