Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവർ സഹപാഠികളാണ്, മുസ്ലിം വിദ്യാർഥിനികൾക്കെതിരെ പരാതിയില്ലെന്ന് ഹിന്ദു പെൺകുട്ടി

ഉഡുപ്പി- കർണാടകയിൽ നൂറുകണക്കിന് കോളേജ്   വിദ്യാർഥിനികളുടെ  വീഡിയോകൾ ചിത്രീകരിച്ച് ഷെയർ ചെയ്തുവെന്ന  തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നേത്രജ്യോതി കോളേജ് ഡയറക്ടർ ലക്ഷ്മി കൃഷ്ണപ്രസാദ് ജനങ്ങളോട് അഭ്യർത്ഥിച്ചു.  ഉഡുപ്പിയിലെ കോളേജിൽ മുസ്ലീം വിദ്യാർത്ഥിനി ഹിന്ദു പെൺകുട്ടികളുടെ ശുചിമുറിദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവത്തിൽ ഇരയായ പെൺകുട്ടി പരാതി നൽകാൻ തയ്യാറല്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. വീഡിയോ ഡിലീറ്റ് ചെയ്തതായി വിദ്യാർത്ഥിനി പറഞ്ഞതായും മാനേജ്മെന്റ് ഡയറക്ടർ  അവകാശപ്പെട്ടു.

മൂന്ന് പെൺകുട്ടികൾ കോളേജ് സഹപാഠികളായതിനാൽ അവർക്കെതിരെ പരാതി നൽകില്ലെന്നാണ് വിദ്യാർഥിനിയുടെ നിലപാടെന്നും  സംഭവത്തെക്കുറിച്ച് മാനേജ്‌മെന്റ് അന്വേഷിച്ചതായും ലക്ഷ്മി കൃഷ്ണപ്രസാദ് പറഞ്ഞു.ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും മൊബൈൽ ഫോൺ അവർക്ക് കൈമാറുകയും ചെയ്തു.

വീഡിയോ എടുത്ത മൂന്ന് പെൺകുട്ടികൾ സഹപാഠികളും മറ്റേ പെൺകുട്ടി മറ്റൊരു ക്ലാസിലുമാണ്.  അന്വേഷണത്തിൽ മൊബൈലിൽ വീഡിയോ കണ്ടെത്തനായില്ലെന്നും കോളേജ് ഡയറക്ടർ പറഞ്ഞു.

തങ്ങൾ തമാശക്ക് വേണ്ടി ചെയ്തതാണെന്നാണ് മൂന്ന് പെൺകുട്ടികളും പറഞ്ഞത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു, കോളേജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നത് തെറ്റായിപ്പോയെന്നും അവർ പറഞ്ഞു. പെൺകുട്ടികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

നൂറുകണക്കിന് പെൺകുട്ടികളുടെ വീഡിയോ എടുത്തതായാണ് ഇതിന്റെ പേരിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. കോളേജ് വിദ്യാർത്ഥികളിൽ  മതം കാണുന്നില്ല. ഇവരുടെ നടപടിയെ അപലപിച്ച് മൂന്ന് പെൺട്ടികളുടെ മതത്തിൽപ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുന്നു- ലക്ഷ്മി കൃഷ്ണപ്രസാദ് പറഞ്ഞു.

Latest News