പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

കൊച്ചി - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഒഡീഷ സ്വദേശിയെ കൊച്ചി തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തതു. ചെമ്പറക്കിയിലെ ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി സൽമാൻ ആണ് പിടിയിലായത്.
പെൺകുട്ടിക്ക് ബ്ലീഡിംങ്ങ് ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന് ഡോക്ടർക്ക് മനസിലായത്. തുടർന്ന് ഉടനെ വിവരം തടിയിട്ടപറമ്പ് പോലീസിൽ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Latest News