സാഹിര്‍ ക്യാമറ കേടുവരുത്തിയ യുവാവ് അറസ്റ്റില്‍

അബഹ - ഗതാഗത നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനമായ സാഹിറിനു കീഴിലെ ക്യാമറ കേടുവരുത്തിയ യുവാവിനെ അസീര്‍ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് ഡ്രൈവറായ യുവാവ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ക്യാമറ കേടുവരുത്തിയ ശേഷം നൃത്തം വെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

 

Latest News