Sorry, you need to enable JavaScript to visit this website.

യുവതിയായ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റിൽ മരിച്ച നിലയിൽ; മരണം ഭർതൃവീട്ടിൽനിന്ന് വന്നതിന് പിന്നാലെ

പാലക്കാട് - പാലക്കാട് മേലാർകോട്ടിൽ യുവതിയായ അമ്മയും രണ്ട് കുഞ്ഞുങ്ങളും കിണറ്റിൽ മരിച്ച നിലയിൽ. മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ. 
 ചൊവ്വാഴ്ച ഉച്ചയോടെയാണ് ഐശ്വര്യയും കുട്ടികളും ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് വന്നത്. ഇന്ന് ഭർത്താവിന്റെ അച്ഛനാണ് ഇവരെ വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ ഐശ്വര്യയേയും കുട്ടികളെയും കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിനോട് ചേർന്നുള്ള കിണറ്റിൽ ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞുങ്ങളുടെയും ൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News