അതിഥിത്തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഒഡീഷ കണ്ടമാല്‍ സ്വദേശി സല്‍മാന്‍ മാലിക്ക് (22)നെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളിയുടെ മകളാണ് ലൈംഗിക ഉപദ്രവത്തിനിരയായ പെണ്‍കുട്ടി. 

ഇന്‍സ്‌പെക്ടര്‍ വി. എം. കേഴ്‌സണ്‍, എസ്. ഐ. പി. എം.റാസിഖ്, എ. എസ്. ഐമാരായ ജി. ബാലാമണി, സി. എ. ഇബ്രാഹിംകുട്ടി, സി. പി. ഒമാരായ കെ. എസ്. അനുപ്, കെ. ആര്‍. വിപിന്‍, എസ്. സന്ദീപ് കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News