കർട്ടനിലെ തുണി കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

അങ്കമാലി-വീട്ടിൽ ജനൽ കർട്ടനായി ഇട്ടിരുന്ന ഷാൾ കഴുത്തിൽ കുരുങ്ങി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാർഥി മരിച്ചു. കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെയും
സുനിയുടെയും മകൻ ദേവവർധൻ (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. തുണി അലക്കുകയായിരുന്ന സുനി ശബ്ദം കേട്ട് ഓടി ചെന്നപ്പോഴാണ് ദേവവർധൻ ഷാൾ കഴുത്തിൽ കുരുങ്ങി കിടക്കുന്നതായി കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ
ചികിത്സയിലായിരുന്നു. ചാലിശ്ശേരി ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: ദേവദത്തൻ.
 

Latest News