ബാങ്കില്‍ നിന്ന് പത്തുവയസ്സുകാരന്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെട്ടു

പട്‌ന - ബിഹാറിലെ ബക്സര്‍ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്  പത്തുവയസ്സുകാരന്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെട്ടതായി ബാങ്ക് അധികൃതരുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബക്സര്‍ ജില്ലയിലെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്ത്രീക്കൊപ്പമാണ് കുട്ടി എത്തിയതെന്നും ക്യാഷ്യര്‍ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ കുട്ടി കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സംഭവം നടന്നയുടന്‍ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.

 

Latest News