Sorry, you need to enable JavaScript to visit this website.

നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പൂർണ അവധി; കാസർക്കോട്ട് രണ്ട് താലൂക്കുകളിൽ അവധി

തിരുവനന്തപുരം - കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലബാറിലെ നാല് ജില്ലകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (നാളെ) ചൊവ്വാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. 
 പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, പി.എസ്.സി, സർവ്വകലാശാല പരീക്ഷ എന്നി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
 അപകട സാധ്യതകൾ ഉള്ളതിനാൽ, അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിവിധ കലക്ടർമാർ പ്രത്യേകം ഓർമിപ്പിച്ചു. 
 അതേസമയം, കാസർക്കോട് ജില്ലയിൽ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്‌റസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ല കലക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. കോളജുകൾക്ക് അവധി ബാധകമല്ല. ചൊവ്വാഴ്ച നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾക്കും മാറ്റമില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

Latest News