Sorry, you need to enable JavaScript to visit this website.

സ്‌ഫോടനമുണ്ടായാലും മുകേഷ്  അംബാനിയുടെ കാറിന് നോ പ്രോബ്ലം 

മുംബൈ- ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ശതകോടീശ്വരന്‍മാരില്‍ ഒരാളുമായ മുകേഷ് അംബാനി യാത്ര ചെയ്യുന്ന കാറുകളില്‍ ആഡംബരം മാത്രമല്ല അതിസുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കി. കാലങ്ങളായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അദ്ദേഹം അടുത്തിടെ തന്റെ കാര്‍ അപ്‌ഡേറ്റ് ചെയ്തു. മെഴ്സിഡസ് ബെന്‍സ് എസ് 680 ഗാര്‍ഡാണ് അംബാനിയുടെ ഗാരേജിലേക്ക് ഏറ്റവും ഒടുവില്‍ എത്തിയത്. ഇതാദ്യമായല്ല അംബാനി ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് സെഡാന്‍ വാങ്ങുന്നത്. എസ് 680 ന് മുമ്പ് എസ് 600 ഗാര്‍ഡ് ഏകദേശം 10 കോടി രൂപയ്ക്ക് അദ്ദേഹം വാങ്ങിയിരുന്നു.സിവിലിയന്‍ വാഹനങ്ങള്‍ക്ക് ബാലിസ്റ്റിക്ക് സുരക്ഷ ഉറപ്പാക്കുന്ന വി.പി.എ.എം.വി.ആര്‍ 10 അംഗീകാരം നേടിയിട്ടുള്ള വാഹനമാണിത്. ബുള്ളറ്റ് പ്രൂഫ് സംരക്ഷണം കൂടാതെ സ്‌ഫോടനത്തില്‍ നിന്ന് പോലും സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് എസ് 680 ഗാര്‍ഡിലുള്ളത്. കാഴ്ചയില്‍ റെഗുലര്‍ എസ്‌ക്ലാസിനെ പോലെ തോന്നുമെങ്കിലും രണ്ടു ടണ്‍ അധികഭാരം ഈ വാഹനത്തിനുണ്ട്. വാഹനത്തിന്റെ സാധാരണ ബോഡി ഷെല്ലില്‍ ഉപയോഗിച്ചിരിക്കുന്ന പ്രൊട്ടക്ടീവ് മെറ്റീരിയലുകള്‍ കാരണമാണ് ഈ ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നത്. നാല് ഇഞ്ച് വരെ കട്ടിയുള്ള ബുള്ളറ്റ് ബ്ലാസ്റ്റ് പ്രൂഫ്, മള്‍ട്ടിലെയര്‍ ഗ്ലാസ് എന്നിവ വാഹനത്തിലുണ്ട്. കാറിന്റെ ഓരോ ഡോറുകള്‍ക്കും 250 കിലോഗ്രാം വരെ ഭാരമുണ്ട്.  4.2 ടണ്‍ വരെ വാഹനത്തിന് ഭാരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest News