സുൽത്താൻബത്തേരി - അച്ഛനൊപ്പം വീട്ടിലെ കുളത്തിൽ നീന്താനിറങ്ങിയ 19-കാരി മുങ്ങിമരിച്ചു. വയനാട് അമ്പലവയലിൽ കുമ്പളേരി ക്രഷറിന് സമീപം പഴുക്കുടിയിൽ വർഗീസ്-ഷീജ ദമ്പതികളുടെ മകളും സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയുമായ സോനയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
വീടിന് സമീപത്ത് മണ്ണുനീക്കം ചെയ്ത് കാർഷികാവശ്യത്തിനായി നിർമിച്ച കുളത്തിലാണ് അപകടമുണ്ടായത്. അച്ഛനൊപ്പം നീന്താനിറങ്ങിയപ്പോൾ സോന ചെളിയിൽ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബത്തേരിയിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.






