തിരുവനന്തപുരം- കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇത്തവണ ഓണക്കിറ്റ് കൊടുക്കും. ആര്‍ക്കൊക്കെയാണ് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ വിഭാഗങ്ങളിലും ഉള്ളവര്‍ക്ക് കിറ്റ് ഉണ്ടാകില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം രണ്ടു ഘട്ടമായി നല്‍കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി സ്വയം ശക്തിപ്പെടുത്തണം. അതുവരെ സഹായം നല്‍കാനേ സര്‍ക്കാരിനു കഴിയൂ. കെ.എസ.്ആര്‍.ടി.സിക്ക് പുതിയ വാഹനം വാങ്ങിക്കുന്നതിനും കെട്ടിടം ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
സംസ്ഥാനത്തിന്റെ കടമെടുപ്പിന് പരിധിയുണ്ട്. കൂടുതല്‍ കടം എടുക്കാനുള്ള അവസരം വേണം. അല്ലെങ്കില്‍ കേന്ദ്രം നികുതി വിഹിതം വര്‍ധിപ്പിക്കണം. നികുതി വിഹിതം വെട്ടിക്കുറച്ചതിനാല്‍ സ്‌പെഷല്‍ പാക്കേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വരുമാനം ലഭിക്കുന്നില്ലെന്നുംമന്ത്രി പറഞ്ഞു.

	
	




