ടാറ്റ മോട്ടോർസിന്റെ ആൾട്രോസ് (Atlroz) പുത്തൻ വേരിയന്റുകൾ ഡിസൈനിലും സേഫ്റ്റിയിലും ശ്രദ്ധ പിടിച്ചുപറ്റി കുതിക്കുന്നു. 2020 ൽ പുറത്തിറങ്ങിയ കാലത്ത് ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിക്കുന്ന കാറായിരുന്നു ആൾട്രോസ്. തുടക്ക കാലത്ത് ഓട്ടോമാറ്റിക് വേരിയന്റ് ഇല്ലാതിരുന്നിട്ടും വിൽപന കുതിച്ചു. പിന്നീട് ഒട്ടേറെ മാറ്റങ്ങൾക്കു ശേഷം ഇപ്പോൾ ആൾട്രോസിന് എക്‌സ്എം, എക്‌സ്എം(എസ്) എന്നീ രണ്ട് പുതിയ ഫീച്ചർ പായ്ക്ക്ഡ് മിഡ് വേരിയന്റുകൾ കൂടി. പുതിയ വേരിയന്റുകൾക്ക് യഥാക്രമം 6.90 ലക്ഷം രൂപയും 7.35 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില
എക്‌സ്എമി (എസ്) ൽ ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടെയുള്ള കൂടുതൽ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ടാറ്റ മോട്ടോർസ് കൊണ്ടുവന്നിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ ത്രീസിലിണ്ടർ റെവോട്രോൺ പെട്രോൾ എൻജിനിലാണ് പുതിയ വേരിയന്റുകളിലുള്ളത്. ആൾട്രോസ് എക്‌സ്എം പതിപ്പിൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-IÄ, 16 ഇഞ്ച് വീലുകൾ എന്നിവയുണ്ട്. ഒരു ഇലക്ട്രിക് സൺറൂഫും അധികമായി ടാറ്റ ഒരുക്കിയിട്ടുണ്ട്.