എറണാകുളം മേഖല യൂനിയൻ ആസ്ഥാനത്ത് കേന്ദ്ര സർക്കാർ ധനസഹായത്തോടെ മിൽമ പുതുതായി പണികഴിപ്പിച്ച സ്റ്റേറ്റ് സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ നടത്തിപ്പിനായി ദേശീയ ക്ഷീര വികസന ബോർഡിന്റെ (എൻ.ഡി.ഡി.ബി) പൂർണ ഉടമസ്ഥതയിലുള്ള കാഫ് (സി.എ.എൽ.എഫ്) ലിമിറ്റഡുമായി കേരള കോഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ കരാർ ഒപ്പിട്ടു.
കരാർ പ്രകാരം സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ പ്രവർത്തനങ്ങളുടെ നടത്തിപ്പ് 10 വർഷത്തേക്ക് കാഫ് (സി.എ.എൽ.എഫ്) ലിമിറ്റഡിന് മിൽമ കൈമാറി. 10 കോടിയോളം രൂപയുടെ കേന്ദ്ര സഹായത്തോടെ സജ്ജീകരിച്ച ലാബിൽ വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ, കാലിത്തീറ്റ, ധാതു മിശ്രിതങ്ങൾ എന്നിവ പരിശോധിക്കാനുള്ള അത്യാധുനിക ഉപകരണങ്ങളുണ്ട്. എൻ.ഡി.ഡി.ബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ, മിൽമ ചെയർമാൻ കെ.എസ്. മണി, മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാൻ എം.ടി. ജയൻ എന്നിവരുടെ സാന്നിധ്യത്തിൽ എൻ.ഡി.ഡി.ബി സി.എ.എൽ.എഫ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജേഷ് സുബ്രഹ്മണ്യവും മിൽമ മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫും തമ്മിൽ ഗുജറാത്ത് ആനന്ദിലെ എൻ.ഡി.ഡി.ബിയിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്.