മഹാരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖല ധനകാര്യ സ്ഥാപനമായ പവർ ഫിനാൻസ് കോർപറേഷൻ ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപ്പത്ര (എൻ.എസ്.ഡി) വിൽപനയിലൂടെ 5000 കോടി രൂപ സമാഹരിക്കുന്നു. ആദ്യ ഘട്ട കടപ്പത്ര ഇഷ്യൂ ജൂലൈ 28 ന് അവസാനിക്കും. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ 7.55 ശതമാനം വരെ വാർഷിക വരുമാനം നേടാം. കെയർ എ.എ.എ/സ്റ്റേബിൾ റേറ്റിങ് ഉള്ള കടപ്പത്രങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.