മികച്ച നടനുള്ള പുരസ്‌കാരം  കുമാരസ്വാമിക്ക് നല്‍കണം-ബി.ജെ.പി

 കഴിഞ്ഞ ദിവസം കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ അസന്തുഷ്ടി വ്യക്തമാക്കി പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ കര്‍ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ബി.ജെ.പി. മികച്ച നടനുള്ള പുരസ്‌കാരത്തിന് കുമാരസ്വാമിയെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന മട്ടിലാണ് ബി.ജെ.പിയുടെ ട്രോള്‍. ട്വിറ്റര്‍ വഴിയാണ് പരിഹാസം.നമ്മുടെ രാജ്യം അനേകം നടന്‍മാര്‍ക്ക് ജ•ം നല്‍കിയിട്ടുണ്ട്.  അപാരമായ അഭിനയ പാടവം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ചവര്‍. ഇവിടെയിതാ മറ്റൊരു ഇതിഹാസ നടന്‍. സാധാരണക്കാരെ തന്റെ അഭിനയ മികവു കൊണ്ട് സ്ഥിരമായി വിഢികളാക്കിക്കൊണ്ടിരിക്കുന്നയാള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.കഴിഞ്ഞ ദിവസം ജെ.ഡി.എസ് സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കുമാരസ്വാമിയുടെ വികാരപ്രകടനം. കര്‍ണാകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തില്‍ സന്തോഷമില്ലെന്ന് അദ്ദേഹം  വ്യക്തമാക്കി.  ബി.ജെ.പിയുടെ കളികളാണ് മുഖ്യമന്ത്രിയ്ക്ക് സന്തോഷം ഇല്ലാതിരിക്കാന്‍ കാരണമെന്നും സംസാരമുണ്ട്. 
 

Latest News