തൃശൂരില്‍ പേരക്കുട്ടി മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തി

തൃശൂര്‍ - പേരക്കുട്ടി മുത്തച്ഛനെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശികളായ അബ്ദുല്ലക്കുട്ടി (65) ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാനസികാരോഗ്യ പ്രശ്‌നത്തിന് ചികിത്സയില്‍ കഴിയുന്ന ഇവരുടെ പേരക്കുട്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. ഗുരുവായൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

 

 

Latest News