ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു

പൂനെ - ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലെ ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായ ഭരത് ഗെയ്ക്വാദ് (54) ആണ്  ഭാര്യ മോനി (44), സഹോദര പുത്രന്‍ ദീപക്ക് (35) എന്നിവരെ വെടിവച്ച ശേഷം  ആത്മഹത്യ ചെയ്തത്.  ഇന്ന് പുലര്‍ച്ചെ പൂനെയിലെ ബാലേവാഡിയിലെ വീട്ടിലാണ് സംഭവം നടന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ ഭരത് ഗെയ്ക്‌വാദ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഇയാളുടെ അമ്മയും രണ്ട് ആണ്‍മക്കളും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. സംഭവത്തില്‍ ചതുര്‍ശൃംഗി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Latest News