വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, പിതാവും സുഹൃത്തും പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട - റാന്നി മോതിരവയലില്‍ വീട്ടിനുള്ളില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി വേങ്ങത്തടത്തില്‍ ജോബിന്‍  (36) ആണ് മരിച്ചത്. പിതാവിനും സഹോദരനും സുഹൃത്തിനുമൊപ്പം  ഇയാള്‍ രാത്രി മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കാലശിച്ചതെന്നാണ്  പോലീസ് പറയുന്നത്. സംഭവത്തില്‍ ജോബിന്റെ പിതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Latest News