ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

ജറുസലേം- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേസ് മേക്കര്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായാണ് നെതന്യാഹുവിനെ ആശുപത്രിയിലെത്തിച്ചത്. 

ഒരാഴ്ച മുന്‍പ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

നെതന്യാഹുവിന്റെ അഭാവത്തില്‍ നിലവിലെ നിയമകാര്യമന്ത്രി യാറിവ് ലെവിന്‍ ആക്ടിംഗ് പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കും.

Latest News