കോഴിക്കോട്- കാലവർഷം അതീവശക്തിയോടെ തുടരുന്ന സഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ(തിങ്കൾ) അതാത് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. നേരത്തെ കോഴിക്കോട്, വയനാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷമാണ് കണ്ണൂർ ജില്ലയിലും അവധി നൽകിയത്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കലക്ടർമാർ അറിയിച്ചു.






