അബുദബിയില്‍ നിന്നുള്ള ബാര്‍ജ് ആലപ്പുഴ തീരത്തടിഞ്ഞു

ആലപ്പുഴ- വണ്ടാനം നീര്‍ക്കുന്നത്തിനടുത്ത് കടലില്‍ കണ്ട ബാര്‍ജ് തീരത്തടിഞ്ഞു. അബുദബിയില്‍ നിന്നുള്ള ബാര്‍ജാണിതെന്ന് സംശയിക്കപ്പെടുന്നു. ഇതിനകത്ത് ആളുണ്ടോ എന്നു വ്യക്തമായിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് ഉടന്‍ പരിശോധന നടത്തും. 'അല്‍ ഫത്താന്‍ 10 അബുദബി' എന്നാണ് ബാര്‍ജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് തീരത്തിനടുത്ത് ഇതു കണ്ടെത്തിയത്. കപ്പലുകള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഫ്‌ളോട്ടിങ് ഡ്രൈ ഡോക്ക് ആണിതെന്നും സംശയിക്കപ്പെടുന്നു. നാലു കൂറ്റന്‍ കാലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ബാര്‍ജിന്റെ പ്ലാറ്റ്‌ഫോമിനു മുകളില്‍ ഒരു ചെറിയ കപ്പലും ഉണ്ട്. കെട്ടിവലിച്ചു കൊണ്ടു പോകുന്നതിനിടെ കപ്പലില്‍ നിന്ന് വേര്‍പ്പെട്ടതാണോ എന്നും സംശയമുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന് ബാര്‍ജിലേക്കു കയാറാന്‍ കഴിഞ്ഞിട്ടില്ല.
 

Latest News