സൗദിയിൽ ഗ്യാസ് സിലിണ്ടർ മാറ്റാൻ ഇനി നിർമിത ബുദ്ധിയും

റിയാദ്- സൗദിയിൽ ഗ്യാസ് സിലിണ്ടറുകൾ  മാറ്റാൻ ഇനി നിർമിത ബുദ്ധിയും. സൗദി തലസ്ഥാനമായ റിയാദിൽ പാചക ഗ്യാസ് സിലിണ്ടർ നിർമിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യ പ്രയത്നം ആവശ്യമില്ലാതെ തന്നെ മാറ്റി വെക്കുന്ന ഗ്യാസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളിലൊരാൾ പുറത്തു വിട്ടത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മെഷിനുകൾ സ്ഥാപിച്ചവരെ സംബന്ധിച്ചിടത്തോളം ഗ്യാസ് അർധ രാത്രിയിലോ അവധി ദിവസങ്ങളിലോ ഗ്യാസ് തീരുമെന്ന് ഭയപ്പെടേണ്ട കാര്യമുണ്ടാകില്ല. ഉപഭോക്താവിന്റെയടുക്കൽ മെറ്റൽ സിലിണ്ടറാണ് നിലവിലുള്ളതെങ്കിൽ യോജിച്ച സിലിണ്ടർ തന്നെ കണ്ടെത്തി പഴയ സിലിണ്ടർ മാറ്റിവെക്കും. പണം അടക്കാൻ സൗദി നെറ്റ് വർക്ക് കാർഡുകളിലേതെങ്കിലുമുപയോഗിച്ച് പണമടക്കുന്നതോടെയാണ് എക്‌സേഞ്ചിംഗ് ആരംഭിക്കുന്നതെന്നും വീഡിയോ വിവരിക്കുന്നുണ്ട്.

Latest News