ഉംറ വിസ: വിമാനം വൈകിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

ജിദ്ദ- വിദേശത്ത്‌നിന്നെത്തുന്ന ഉംറ തീര്‍ഥാടകരുടെ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നാലു ഘട്ടങ്ങളില്‍ പ്രയോജനപ്പെടുമെന്ന് ഹജ് - ഉംറ മന്ത്രാലയം അറിയിച്ചു. വിസ ചാര്‍ജില്‍ ഉള്‍പ്പെടുന്ന ഈ ഇന്‍ഷുറന്‍സിന് ഫുള്‍ കവറേജുണ്ട്. കോവിഡ് ബാധക്കുള്ള ചികിത്സ, പൊതു അപകടങ്ങള്‍, മരണങ്ങള്‍, തിരിച്ചുപോകുന്ന വിമാനങ്ങള്‍ വൈകുകയോ കാന്‍സല്‍ ആവുകയോ ചെയ്യല്‍ എന്നിവ കവര്‍ ചെയ്യും. ഒരു ലക്ഷം റിയാല്‍ വരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിശദ വിവരം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News