ബീഹാറില്‍ മൂന്നുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു, രക്ഷിക്കാന്‍ തീവ്രശ്രമം

നളന്ദ, ബീഹാര്‍- ബീഹാറിലെ നളന്ദയിലെ കുല്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുള്ള കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ടീമിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശിവം കുമാറെന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്,
കുഴല്‍ക്കിണര്‍ അടയ്ക്കാത്തതാണ് ദാരുണമായ സംഭവത്തില്‍ കലാശിച്ചത്. ശിവനൊപ്പം കളിക്കുകയായിരുന്ന കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കര്‍ഷകന്‍ ഈ കുഴല്‍ക്കിണര്‍ ജലസേചനത്തിനായി നിര്‍മ്മിച്ചതാണ്. എന്നാല്‍ ഇവിടെ വെള്ളം കിട്ടാത്തതിനാല്‍ അവര്‍ മറ്റൊരിടത്ത് കുഴിച്ചു., ഈ കുഴല്‍ക്കിണര്‍ അടച്ചില്ല
കുട്ടി ജീവിച്ചിരിപ്പുണ്ടെന്നും ശബ്ദം അവര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ ശംഭു മണ്ഡല്‍ പറഞ്ഞു.

 

Latest News