Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനത്ത മഴ തുടരുന്നു; പലയിടത്തും പ്രളയം

തിരുവനന്തപുരം-കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയം. ആലുവ പുഴ കരകവിഞ്ഞൊഴുകുകയാണ്. എറണാകുളത്ത് കോതമംഗലത്തിനു സമീപം കുട്ടമ്പുഴയില്‍ മഴമൂലം പ്രദേശം ഒറ്റപ്പെട്ടതിനാല്‍ ആശുപത്രിയിലെത്തിക്കാനാകാതെ രോഗി മരിച്ചു. പുളിയനാനിക്കല്‍ ടോമി (55) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയിരുന്നു. പൂയംകുട്ടി പുഴക്കു കുറുകെ പാലമില്ലാത്തതിനാല്‍ മണികണ്ടന്‍ചാലിലൂടെ വഞ്ചിയില്‍ കോതമംഗലം ആശുപത്രിയിലെത്തിക്കാനുള്ള ്ശ്രമത്തിനിടെയായിരുന്നു മരണം.
ആലപ്പുഴ വണ്ടാനം മാധവന്‍ മുക്കിന് സമീപം നിയന്ത്രണം വിട്ട കപ്പല്‍ തീരത്തേക്ക് കയറി. എറണാകുളം എം.ജി റോഡിലും സൗത്ത് റെയില്‍വേ സ്റ്റേഷനിലും വെള്ളം കയറി. ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്.
കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. പൂഞ്ഞാര്‍, തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഈരാറ്റുപേട്ട, പാലാ നഗരങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട-പാലാ, ഈരാറ്റുപേട്ട-തൊടുപുഴ, ഈരാറ്റുപേട്ട-വാഗമൺ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതോടെ നഗരം ഒറ്റപ്പെട്ടു.
ഇടുക്കി മൂന്നാറില്‍ നിരവധി വീടുകളും കടകളും നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി.
എറണാകുളം -കോട്ടയം റൂട്ടില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന മംഗലാപുരം-കൊച്ചുവേളി എക്‌സ്പ്രസിനു മുകളില്‍ മരം വീണു.  എറണാകുളം - ആലപ്പുഴ ലൈനില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

Latest News