കെ പി സി സി പ്രസിഡന്റ് കെ.സുധാകരനൊപ്പം കോണ്‍ഗ്രസിന്റെ വേദി പങ്കിടാന്‍ മുഖ്യമന്ത്രി പിണറായി വിജയനും

തിരുവനന്തപുരം -   കെ പി സി സി പ്രസിഡന്റ് കെ.സുധാകരനൊപ്പം കോണ്‍്ഗ്രസിന്റെ വേദി പങ്കിടാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തുന്നു.  നാളെ തിരുവനന്തപുരത്ത് നടക്കുന്ന കെ പി സി സിയുടെ ആഭിമുഖ്യത്തിലുള്ള  ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.  കെ പി സി സി പ്രസിഡന്റെ കെ.സുധാകരനാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുക. നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്‌കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെ പി സി സി നാളെ ഒരുക്കുന്നത്.

 

Latest News