ഒന്നരകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ ഹില്‍പാലസ് പോലീസിന്റെ പിടിയില്‍

കൊച്ചി- ഒന്നരക്കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളെ ഹില്‍പാലസ് പോലീസ് പിടികൂടി. ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം കഞ്ചാവ് വില്‍പ്പന നടത്തുന്നതിന് വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഉത്തര്‍ ദിനാജ്പൂര്‍ അക്ബര്‍ അസ്‌ലം (28), രോഹിത് അസ്ലം (18)  എന്നിവരാണ് പിടിയിലായത്. 

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് ശശിധരന്റെ നിര്‍ദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി. വി ബേബിയുടെ മേല്‍നോട്ടത്തില്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സമീഷ് പി. എച്ചിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പോള്‍ മൈക്കിള്‍, ബൈജു, അന്‍സാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest News