Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലയോലപ്പറമ്പില്‍ വന്‍ തീപിടിത്തം

കോട്ടയം- തലയോലപ്പറമ്പില്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. തുണിത്തരങ്ങളും ജനറേറ്റര്‍ അടക്കമുള്ള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. പുലര്‍ച്ചെ 1.20ഓടെയാണ് തീപിടിത്തമുണ്ടായത്. ജോണ്‍സണ്‍ പുളിവേലി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഓണം പ്രമാണിച്ച് കടയില്‍ ധാരാളം പുതിയ സ്റ്റോക്കുകള്‍ എത്തിയിരുന്നു. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നാല് യൂണിറ്റ് അഗ്‌നി രക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


 

Latest News