പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയാന്‍  അനുവദിക്കണം, വാശി പിടിച്ച് യുവതി 

തിരുവനന്തപുരം-പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയില്‍ അധികൃതര്‍. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. പറഞ്ഞു വിടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും മടങ്ങി പോകാന്‍ യുവതി കൂട്ടാക്കിയില്ല. ഒടുവില്‍ പൂജപ്പുര പോലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ആലപ്പുഴ വെണ്‍മണി സ്റ്റേഷന്‍ പരിധിയില്‍ ഈ യുവതിയെ കാണാനില്ലെന്ന പരാതി നിലവിലുണ്ട്. ജയിലില്‍ പ്രവേശിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായെത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയ യുവതി അധികൃതരെ ശരിക്കും ബുദ്ധിമുട്ടിച്ച് കളഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം യുവതിയെ ആലപ്പുഴ പോലീസിന് കൈമാറും.

Latest News