Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകട  നിലയ്ക്ക് മുകളില്‍,  മഴപ്പേടിയില്‍ ഉത്തരേന്ത്യ

ന്യൂദല്‍ഹി- വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്. അതിനിടെ മധ്യപ്രദേശില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കുണ്ട്. മധ്യപ്രദേശിലെ ഛട്ടാപുരിലാണ് അപകടം. മണ്ണിടിച്ചിലിനെ തുടര്‍ന്നു അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു. മഹാരാഷ്ട്രയിലും വിവിധ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്നു വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും കാറുകളടക്കമുള്ള വാഹനങ്ങള്‍ മുങ്ങി. വിവിധ ജില്ലകളില്‍ നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആനന്ദ് നഗര്‍ ഗ്രാമത്തില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്നു ജനങ്ങളെ സുരക്ഷിതമായി മാറ്റാന്‍ വ്യോമസേന രംഗത്തിറങ്ങി. മുംബൈയിലടക്കം ശക്തമായ മഴയാണ് ഇപ്പോഴും. ഉത്തര്‍പ്രദേശിലും കനത്ത മഴയില്‍ വാഹനങ്ങളടക്കം മുങ്ങി. യുപിയില്‍ കോട്ടവാലി നദി കര കവിഞ്ഞൊഴുകിയതോടെ ബിജ്നോറിലടക്കം റോഡില്‍ വെള്ളം കയറി. യുപി ട്രാന്‍സ്പോര്‍ട്ട് ബസ് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ യാത്രക്കാരെ മുഴുവന്‍ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതരായി മാറ്റിയത്. നോയിഡയിലെ ഹിന്‍ഡന്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റി പാര്‍പ്പിച്ചതായും നിലവില്‍ സ്ഥിതി സാധാരണമാണെന്നും പൊലീസ് വ്യക്തമാക്കി. ജലനിരപ്പ് നിരീക്ഷിക്കുകയാണെന്നും ജനങ്ങള്‍ക്ക് ജാ?ഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Latest News