Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ച് ലക്ഷത്തിന്റെ കുഴൽപണവുമായി  പാലക്കാട്ട് രണ്ട് പേർ പിടിയിൽ 

പാലക്കാട് - അഞ്ച് ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് രാജസ്ഥാൻ സ്വദേശികളെ ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ ബിക്കാനിയ സ്വദേശി രംരത്തൻ (25), സുസാൻ ഘട്ട് സ്വദേശി വികാസ് (25) എന്നിവരെയാണ് ടൗൺ  നോർത്ത് എസ്.ഐ ആർ.രഞ്ജിത്തും സംഘവും ഇന്ന് രാവിലെ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. പൊള്ളാച്ചിയിൽ നിന്നും പാലക്കാട്ടേക്ക്  വിതരണത്തിനായി കൊണ്ടുവന്നതായിരുന്നു പണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അഡീഷണൽ എസ്.ഐ പുരുഷോത്തമൻ പിള്ള, റെയിൽവേ പോലീസ് സി.പി.ഒ  സജി അഗസ്റ്റിൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ  അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ. രാജീദ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Latest News