Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാമായണ മാസാചരണം  കോൺഗ്രസും ഉപേക്ഷിക്കുന്നു 

തിരുവനന്തപുരം- രാമായണമാസാചരണം സി.പി.എമ്മിനെ പോലെ കെ.പി.സി.സിയും വേണ്ടെന്ന് വെയ്ക്കുന്നു. രാമായണമാസത്തിൽ പ്രഭാഷണപരമ്പര നടത്താൻ സി.പി.എം സംസ്ഥാനഘടകം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ഫലത്തിൽ രാമായണ മാസാചരണത്തിന് തുല്യമായി മാറ്റാനായിരുന്നു പരിപാടി. അഷ്ടമിരോഹിണിക്ക് ശോഭയാത്രക്ക് തുല്യമായി നടത്തിയ ഘോഷയാത്രയുടെ തുടർച്ചയായാണ് രാമായണമാസചരണത്തിന് പരിപാടി ഇട്ടിരിക്കുന്നത്. എന്നാൽ പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടിലിനെ തുടർന്ന് അത് നടത്താനിടയില്ല. താൻ പാർട്ടി ജനറൽ സെക്രട്ടറി ആയിരിക്കുന്ന സി.പി.എമ്മിൽ അത് നടക്കില്ലെന്നാണ് സീതാറാം യെച്ചൂരി ഇതിനെ കുറിച്ചു പറഞ്ഞത്. സി.പി.എമ്മിന് പിന്നാലെ കെ.പി.സി.സിയും രാമായണമാസം ആചരിക്കാനുള്ള തീരുമാനിച്ചു. പാർട്ടിയുടെ ഈ തീരുമാനം പാർട്ടിക്കുള്ളിൽ തന്നെ വൻവിവാദമായതിനെ തുടർന്നാണ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പരിപാടിയെ എതിർത്ത് കെ.പി.സിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ, കെ.മുരളീധരൻ എം.എൽ.എ അടക്കമുള്ളവർ പരസ്യമായി രംഗത്തുവന്നിരുന്നു.
രാമായണപാരായണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് തീരുമാനത്തെ എതിർത്ത സുധീരൻ ആവശ്യപ്പെട്ടിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ പാർട്ടികളുടെ ചുമതലയല്ല. രാമനെ ചൂഷണം ചെയ്തത് ബി.ജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും സുധീരൻ തുറന്നടിച്ചിരുന്നു.
രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സി.പി.എമ്മും പിൻമാറണം. വിശ്വാസം വ്യക്തി താത്പര്യമാണ്. അത് വ്യക്തികൾക്ക് വിട്ടുകൊടുക്കണമെന്നും സുധീരൻ വ്യക്തമാക്കി.
കോൺഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാർട്ടിയിലുണ്ട്. നാല് വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്. ബി.ജെ.പിയെ നേരിടാൻ ഇതല്ല മാർഗമെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം.
'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരിൽ കെ.പി.സി.സി വിചാർ വിഭാഗിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. കർക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനിൽ ആരംഭിക്കുന്ന 'കോൺഗ്രസ് രാമായണ പാരായണം ' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങിൽ ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തുമെന്നും, വ്യക്തമാക്കി നോട്ടീസ് വരെ അച്ചടിച്ചിരുന്നു കെ.പി.സി.സിയുടെ വിചാർവിഭാഗം.
രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തിൽ ഊന്നിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനായിരുന്നു നീക്കം. ഉത്തമ രാജഭരണത്തിന്റ ഉദാഹരണമാണ് രാമന്റെ രാജഭരണം രാമായണ പാരായണത്തിലൂടെ ഈ അറിവാണ് ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മാസാചരണത്തിന്റെ ഭാഗമായി രാമായണ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും വിചാർവിഭാഗ് തീരുമാനിച്ചിരുന്നു. ബി.ജെപിയുടെ മതനിലപാടുകളെ എതിർക്കുന്ന പാർട്ടികൾ ആ വഴിക്ക് നീങ്ങരുതെന്നാണ് ഇരുപാർട്ടികളിലേയും നേതാക്കളിൽ നല്ലൊരു വിഭാഗത്തിന്റെ നിലപാട്.

Latest News