കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് പുറപ്പെട്ടവരില്‍ 26 വിമാനങ്ങളിലായി മടങ്ങിയെത്തിയത് 4305 ഹാജിമാര്‍.ഇവരില്‍ 1439 പേര്‍ പുരുഷന്‍മാരും 2866 പേര്‍ സ്ത്രീകളുമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 2590 പേരാണെത്തിയത്. കണ്ണൂരില്‍ അഞ്ച് വിമാനങ്ങളിലായി 720 പേരും നെടുമ്പാശേരിയില്‍ രണ്ട് വിമാനങ്ങളിലായി 995 പേരുമാണ് എത്തിയത്.ഹാജിമാരുടെ മടക്ക യാത്ര ഈമാസം 13 മുതലാണ് ആരംഭിച്ചത്.13നാണ് ആദ്യ വിമാനം കരുപ്പൂരിലെത്തിയത്.കണ്ണൂരിലേക്കുള്ള ഹജ് വിമാനം സര്‍വ്വീസുകള്‍ 14 മുതലും നെടുമ്പാശേരിയിലേക്കുള്ള വിമാന സര്‍വീസുകള്‍ 18 മുതലും ആരംഭിച്ചു.
മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി 69 വിമാനങ്ങളില്‍ 11,252 പേരാണ് ഹജിന് പോയിരുന്നത്. അടുത്ത മാസം രണ്ട് വരേയാണ് ഹജ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്.