Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കാരണം കേരളത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം - കേരളത്തില്‍ ചൊവ്വാഴ്ച വരെ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കാരണം അടുത്ത അഞ്ച്  ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നതും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി പുതിയൊരു  ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതുമാണ് കേരളത്തില്‍ ശക്തമായ മഴയുണ്ടാകാനുള്ള കാരണമായി പറയുന്നത്. ഇടുക്കിയിലും വടക്കന്‍ ജില്ലകളിലുമാണ് വരും ദിവസങ്ങളഇല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്. 
ജൂലായ് 22 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജൂലായ് 23 ന്  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജൂലായ് 24 ന്  ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ,് ജൂലായ് 25 ന്  ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങളെയാണ് യെലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

 

Latest News