Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

കോട്ടയം-യുഎസിലെ കലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്സണ്‍ (17) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണു വിവരമറിയിച്ചത്. ജാക്സന്റെ അമ്മ റാണി യുഎസില്‍ നഴ്സാണ്. 1992ല്‍ ആണു സണ്ണി യുഎസിലേക്കു പോയത്. ഇപ്പോള്‍ കുടുംബസമേതം അവിടെയാണ്. 2019ല്‍ ആണ് ഏറ്റവുമൊടുവില്‍ നാട്ടിലെത്തിയത്. ജാക്സന്റെ സഹോദരങ്ങള്‍: ജ്യോതി, ജോഷ്യ, ജാസ്മിന്‍. സംസ്‌കാരം യുഎസില്‍ത്തന്നെ നടത്തും. 
 

Latest News