Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ വിദേശ കരുതല്‍ ധനത്തില്‍ വര്‍ധനവ് 

മുംബൈ- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജൂലൈ 21ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ 14ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 12.74 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 609.02 ബില്യണ്‍ ഡോളറിലെത്തി.

ജൂലൈ ഏഴിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് 1.229 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് മൊത്തം 596.280 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഇക്കാര്യം  ജൂലൈ 14നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്.

2021 ഒക്ടോബറില്‍ രാജ്യത്തിന്റെ ഫോറെക്‌സ് കിറ്റി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. എന്നാല്‍ ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ രൂപയെ പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ  ഫോറെക്‌സ് കിറ്റി വിന്യസിച്ചതോടെ കരുതല്‍ ധനം കുറയുകയായിരുന്നു. 

ഡോളറിന്റെ ദൗര്‍ബല്യവും യു. എസ് ട്രഷറി ആദായത്തിലെ കുറവും മൂലമുള്ള പുനര്‍മൂല്യനിര്‍ണ്ണയ നേട്ടങ്ങളാണ് ഫോറെക്സ് കരുതല്‍ വാരത്തിലെ ആഴ്ച്ചയിലെ കുതിപ്പിന്റെ പ്രധാന ഭാഗം നയിക്കുന്നതെന്ന് ഐ. ഡി. എഫ്. സി ഫസ്റ്റ് ബാങ്കിലെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ ഗൗര സെന്‍ ഗുപ്ത പറഞ്ഞു. 

ആഴ്ചയില്‍ 0.1 ശതമാനം ഉയര്‍ന്ന് വെള്ളിയാഴ്ച 81.9450 എന്ന നിലയിലാണ് രൂപയുടെ മൂല്യം.

Latest News