തന്നെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് വെച്ച വെള്ളം വാങ്ങിവെയ്ക്കുന്നതാണ് നല്ലതെന്ന് ശോഭാ സുരേന്ദ്രന്‍

കോഴിക്കോട് - പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങി വെയ്ക്കുന്നതാണ് നല്ലതെന്ന് ബി ജ പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത് തന്റെ കൂടി പാര്‍ട്ടിയാണ്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് മത്സ്യതൊഴിലാളികളുടെ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ശോഭാ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ബി ജെ പിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. 
 ട്രൗസര്‍ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ല ഏതെങ്കിലും രീതിയില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

 

Latest News