മലപ്പുറം - ട്യൂഷൻ കഴിഞ്ഞ് ബസ് കാത്തുനിൽക്കവേ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പാലക്കാട് മുണ്ടക്കോട്ടു കുറുശ്ശി കള്ളിവളപ്പിൽ ഇബ്രാഹിമിനെ(46)യാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷൻ കഴിഞ്ഞ് മലപ്പുറം കോട്ടപ്പടിയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിയെയാണ് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയത്. യാത്രാമധ്യേ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടിയുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം വഴിയിലിറക്കി വിടുകയായിരുന്നു. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.